പുറമേരി :പ്രമുഖ സി പി ഐ നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം പി കൃഷ്ണന്റെ പതിനാലാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വിലാതപുരത്തെ സഖാവിന്റെ വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗം സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ നാദാപുരം മണ്ഡലം അസി: സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ആയഞ്ചേരി മണ്ഡലം അസി: സെക്രട്ടറി കോറോത്ത് ശ്രീധരൻ , പുറമേരി LC സെക്രട്ടറി പി കെ ചന്ദ്രൻ , സി സുരേന്ദ്രൻ പ്രസംഗിച്ചു.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)