ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്. വോഡഫോണിനുവേണ്ടി 1992 ഡിസംബര്‍ 3ന് നീല്‍ പാപ്പ്‍വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമറാണ് സഹപ്രവര്‍ത്തകന് ആദ്യ സന്ദേശം അയച്ചത്.30 വര്‍ഷത്തിനിപ്പുറം ആകാശത്തോളം വലുതാണ് എസ്‌എംഎസിന്റെ ലോകം. 1992ലെ ഡിസംബറില്‍ വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന ജോലിയിലായിരുന്നു നീല്‍ പാപ്‍വര്‍ത്ത്. ഡിസംബര്‍ 3ന് വൈകിട്ടായിരുന്നു പരീക്ഷണം. ലണ്ടനില്‍ ക്രിസ്മസ് പാര്‍ട്ടിയിലായിരുന്ന സുഹൃത്ത് റിച്ചാര്ഡ് ജാവിസിന് പാപ്പ്‍ വര്‍ത്ത് മെരി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്ത് അയച്ചു. അതായിരുന്നു ലോകത്തെ ആദ്യത്തെ എസ്‌എംഎസ്. 1993ല്‍ മെസ്സേജിനൊപ്പം ബീപ്പ് ശബ്ദമെത്തി. 160 ക്യാരക്ടറായിരുന്നു പരമാവധി നീളം.