ലോക വനിത ദിനം ആഘോഷിച്ചു

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

ലോക വനിതാ ദിനത്തിന്റെ      ഭാഗമായി നാദാപുരം പഞ്ചായത്തിൽ 86 വയസ്സുള്ള മുതിർന്ന കുടുംബശ്രീ പ്രവർത്തക  വാർഡ്  22 ലെ ചൈതന്യ കുടുംബശ്രീ അംഗം മാണിക്കം ഇടവത്ത് എന്നിവരുടെ  വീട്ടിലെത്തി കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പൊന്നാടയണിയിച്ചു കുടുംബശ്രീയുടെ ഉപഹാരം മാണിക്കത്തിന് നൽകി.

നാദാപുരം പഞ്ചായത്തിലെ  മാലിന്യ സംസ്കരണ മേഖലയിൽ നിസ്ഥൂല  പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരെയും  വനിതാ ദിനത്തോടനുബന്ധിച്ച് ആദരിച്ചു.തുടർന്ന് ജനപ്രതിനിധികളും, കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേന അംഗങ്ങളുമായി മുഖാമുഖം പരിപാടി നടത്തി .

വനിതാ ദിന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്  വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.

മുഖാമുഖം പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് നേതൃത്വം നൽകി. സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ, ജനിത ഫിർദൗസ് , കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ പി പി.റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ, എന്നിവർ സംസാരിച്ചു.

Share on

Tags