കുറ്റ്യാടി : പേരാമ്പ്ര കായണ്ണയിലെ മൊട്ടന്തറ ചാരുപറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ ആൾ ദൈവത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ.
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ആൾ ദൈവത്തിനെതിരെ സംഘടിച്ച് പ്രതിഷേധ രംഗത്ത് എത്തുകയായിരുന്നു. ഇവിടേക്ക് വന്ന ഭക്തരെയും , അവരുടെ വാഹനത്തെയും തായുകയായിരുന്നു. ചില വാഹനങ്ങൾക്ക് കേട് പറ്റി.
പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ശക്തമായ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇയാളുടെ പേരിൽ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലീസ് കേസെടുത്തതാണ്. തുടർന്ന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി സമരത്തിലായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കാലമായി ഇവിടേക്ക് ആളുകൾ വന്നിരുന്നില്ല. എന്നാൽ ഇലന്തൂരിലെ നരബലിയ്ക്ക് ശേഷവും അന്ധവിശ്വാസം തലക്ക് പിടിച്ച ആളകൾ ഈ മന്ത്രവാദിയെ കാണാൻ എത്തുകയായിരുന്നു.
ചോറോട് , പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് ഇന്ന് രാവിലെ ആളുകൾ വീണ്ടും ഈ മന്ത്രവാദിയായ രവിയെ തേടി എത്തുകയായിരുന്നു.