കോഴിക്കോട് : ഫറോക്ക് പഴയ പാലത്തില്‍ മദ്യലോറിയിടിച്ചതിനെത്തുടര്‍ന്ന് 97 പെട്ടി മദ്യം നഷ്ടമായതായി പരാതി.വാഹനമോടിച്ചവരാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം ഫറോക്ക് പോലീസ് സംഭവദിവസംതന്നെ കണ്ടെടുത്തിരുന്നു. ഓരോ പെട്ടിയിലും ഇരുപത്തിനാല് കുപ്പി മദ്യമാണ് ഉണ്ടായിരുന്നത്. ഇതില്‍ റോഡില്‍ ഒഴുകി നഷ്ടപ്പെട്ട മദ്യവും ഉള്‍പ്പെടും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരശേഖരണത്തിനായി ഫറോക്ക് പോലീസ് കൊല്ലം വെയര്‍ഹൗസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മിച്ച മദ്യമാണിത്.ചൊവ്വാഴ്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്.

Previous Article