കോഴിക്കോട്: പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എല്‍എല്‍ബി, പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമബുരുദധാരികള്‍ ആയിരിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായവരുത്തി 21 -35 വയസ്സ്.
നിയമനകാലാവധി-2 വര്‍ഷം, ഓണറേറിയം പ്രതിമാസം-20000/. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 6783020 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2370379 , 2370657

Previous Article