നാദാപുരത്ത് ലൈഫ് പദ്ധതിയിൽ ഭവനരഹിതരായി ഏറ്റവും ഒടുവിൽ കണ്ടെത്തിയ ലിസ്റ്റിലെ ആദ്യത്തെ 35 പേർക്കുള്ള ലൈഫ് പദ്ധതിസഹായം വിതരണം ചെയ്തു. പഞ്ചായത്തിന് അംഗീകാരം ലഭിച്ച പദ്ധതി പ്രകാരം 9 ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള അനുമതിപത്രവും അതി ദരിദ്രരുടെ ലിസ്റ്റിൽപ്പെട്ട പതിനാലാം വാർഡിലെ ഷീബ ചേരുള്ളപറമ്പത്തിനുള്ള ധനസഹായത്തിന്റെ ഒന്നാം ഗഡു നാൽപ്പതിനായിരം രൂപയും പഞ്ചായത്തിൽ വച്ച് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ ,ജനീധ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ് , മെമ്പർ പി പി ബാലകൃഷ്ണൻ നിർവഹണ ഉദ്യോഗസ്ഥൻ ഐ അഭിലാഷ് ,വി ഇ ഒ .പി പി മുഹമ്മദ് നിദാൽ എന്നിവർ സംസാരിച്ചു. സർക്കാർ അംഗീകരിച്ച ലൈഫ് ലിസ്റ്റിൽ 221 പേരാണ് നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഉള്ളത്.