ലക്ചറർ ഒഴിവ്

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിൽ കംപ്യൂട്ടർ എഞ്ചിനീയറിംഗ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവർക്കും, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും അപേക്ഷിക്കാം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തിപരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് ഓഫീസിൽ  ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2222935, 9400006418


Share on

Tags