നിര്‍മാണ മേഖലയിലെ നൂതന കോഴ്സുകള്‍ പഠിക്കണോ? കൊല്ലം ചവറയിലെ IIIC പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം

TalkToday

Calicut

Last updated on Mar 6, 2023

Posted on Mar 6, 2023

സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ഐ.സി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ) യിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനവസരം.

ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 10 ആണ്.

വിവിധ പ്രോഗ്രാമുകള്‍

1. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്

ബി.ടെക് /ബി.ഇ.സിവില്‍ / ബി. ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് , അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പ്രോഗ്രാം. ആറുമാസമാണ്, കാലാവധി

2.പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പ്രോഗ്രാമിന് ബി.ടെക് /ബി.ഇ.സിവില്‍ / ബി. ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷമാണ്, കാലാവധി.

3.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

ആറുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന് ബിടെക് /ബി.ഇ. സിവില്‍ / ഡിപ്ലോമ സിവില്‍ /സയന്‍സ് ബിരുദദാരികള്‍ /ബി.ആര്‍ക്ക് / ബി.എ. ജോഗ്രഫി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

4.പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്,
ഏതെങ്കിലും വിഷയത്തില്‍ ബി. ടെക് ബിരുദംനേടിയവര്‍ / ബിഎസ് സി ഫിസിക്‌സ്, കെമിസ്ട്രി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

5.പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ്

ബി.ടെക്‌ മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് മാനേജീരിയല്‍തല പരിശീലന പ്രോഗ്രാമായ പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് കോഴ്സിന് അപേക്ഷിക്കാം.

6.ടെക്നിഷ്യന്‍ തല പരിശീലന പ്രോഗ്രാമുകള്‍

പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, പത്താം ക്ലാസ്സു വിജയിച്ചവര്‍ക്കും, ഐ ടി ഐ യോഗ്യതയുള്ളവര്‍ക്കും /ഐ ടി ഐ പരിശീലനം പൂര്‍ത്തീകരിക്കാത്തവര്‍ക്കും അപേക്ഷിക്കാവുന്ന അസിസ്റ്റന്റ് ഇലക്‌ട്രീഷ്യന്‍, പത്താംക്ലാസ് /ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഹൗസ് കീപ്പിംഗ് ട്രെയിനീ ലെവല്‍ 3 എന്നിങ്ങനെയുള്ള ടെക്നിഷ്യന്‍ തല പരിശീലനങ്ങളിലേക്കും അപേക്ഷിക്കാവുന്നതാണ്.

വനിതകള്‍ക്ക് ഫീസാനുകൂല്യം

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയില്‍ വനിതകള്‍ക്ക് 90 ശതമാനം ഫീസിളവുണ്ട്. ആനുകൂല്യം ലഭിക്കാന്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍പ്പെടുന്നവരാണ് അപേക്ഷകര്‍ എന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

a. കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍

b. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ews )/പട്ടിക ജാതി / പട്ടിക വര്‍ഗ / ഒ ബി സി വിഭാഗത്തില്‍ പെടുന്നവര്‍

c. കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍

d. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക

e. ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ

f. വിധവ/വിവാഹ മോചനം നേടിയവര്‍

g. ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍

അപേക്ഷ സമര്‍പ്പണത്തിന്
www.iiic.ac.in.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000.

Share on

Tags