ലൈബ്രറിസയന്‍സില്‍ ബിരുദമുണ്ടോ? നുവാല്‍സില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് ആകാം

Jotsna Rajan

Calicut

Last updated on Feb 1, 2023

Posted on Feb 1, 2023

ദേശീയ നിയമ സര്‍വകലാശാലായായ കളമശ്ശേരി നുവാല്‍സിലെ ലൈബ്രറിയില്‍ പ്രൊഫെഷണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന ബിരുദവും (നിയമം അഭികാമ്യം) ലൈബ്രറിസയന്‍സില്‍ ബിരുദവുമുള്ളവരായിരിക്കണം അപേക്ഷകര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമിന്റെ മാതൃകയും നുവാല്‍സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ഫെബ്രുവരി 8

Share on