കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ വലതുകര മെയിൻ കനാലിന്റെ തകർന്ന ഭാഗം പൂർവ്വ സ്ഥിതിയിലാക്കുന്ന പ്രവർത്തിക്കായി 80 ലക്ഷം രൂപ വകയിരുത്തുകയും ,ടെൻഡർ നടപടികൾക്ക് ശേഷം, പ്രവർത്തി പുരോഗമിച്ചു വരുന്നതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കനാൽ കടന്നുപോകുന്ന വിവിധ നിയോജക മണ്ഡലങ്ങളിലെ
ശുചീകരണ പ്രവർത്തിക്കായുള്ള 10 കോടി രൂപയുടെ പദ്ധതി സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞവർഷം കനാൽ തകർച്ച കാരണം ഉണ്ടായ ജലക്ഷാമവും, തുടർന്ന് കൃഷിക്കാരും പൊതുജനങ്ങളും നേരിട്ട പ്രയാസവും കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.