കുറ്റ്യാടി ബൈപ്പാസ് -സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്

TalkToday

Calicut

Last updated on May 3, 2023

Posted on May 3, 2023

കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാൻ പോവുകയാണ്.മേയ് മാസം അവസാനത്തോടെ ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കെട്ടിടങ്ങൾക്കുള്ള വാല്യൂഷൻ ഉൾപ്പെടെ പൂർത്തീകരിച്ചിട്ടുണ്ട്.
കുറ്റ്യാടി ബൈപ്പാസിന്‍റെ ലാൻഡ്  അക്ക്വിസിഷൻ പ്രവർത്തനങ്ങൾക്ക് സമാന്തരമായി,പ്രവർത്തിയുടെ
ടെണ്ടർ നടപടികളിലേക്ക്  കടന്നാൽ, നിർമ്മാണ പ്രവർത്തി ഈ വർഷം തന്നെ ആരംഭിക്കാൻ സാധിക്കും.പ്രവർത്തി അതിവേഗം ആരംഭിക്കുന്നതിന്റെ ഭാഗമായി,പദ്ധതിക്ക് ഭൂമി വിട്ടു നൽകുന്നവരിൽ നിന്നും സമ്മതപത്രം സ്വീകരിച്ചു.നാടിൻറെ മുഖച്ഛായ മാറ്റുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിക്കായി ഏറെ ചാരിതാർത്ഥ്യത്തോടെയാണ് ഉടമകൾ സമ്മതപത്രം കൈമാറിയത്. നാടിൻറെ വികസന കുതിപ്പിനായി സമ്മതപത്രം നൽകിയ പ്രിയപ്പെട്ടവർക്ക് നന്ദി രേഖപ്പെടുത്തുന്നു.


പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിച്ച്, അലൈൻമെന്റിലെ അപാകതകൾ പരിഹരിച്ചതിന് ശേഷം 2021 ജൂലൈ മാസത്തിനു ശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ  ആരംഭിച്ചത്.  ഒരു മാസത്തിന് ശേഷം 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സാധിക്കും. ലാൻഡ്  അക്ക്വിസിഷൻ  പൂർത്തിയാകുന്ന മുറയ്ക്ക്,പ്രവൃത്തിയുടെ ടെൻഡർ ഓഗസ്റ്റ് അവസാനവാരം പബ്ലിഷ് ചെയ്യാനാണ് തീരുമാനം.ഭൂമി വിട്ടു നൽകുന്ന പ്രദേശവാസികളുടെ സംശയങ്ങൾക്ക്  യോഗത്തിൽ വച്ച്  തഹസിൽദാറും ,എൻജിനീയറും മറുപടി നൽകി.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ.ടി.നഫീസ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ടി. കെ. മോഹൻദാസ് ,ലാൻഡ് അക്ക്വിസിഷൻ തഹസിൽദാർ ശ്രീ മുരളി,ആർബിഡിസി കെ എൻജിനീയർ ശ്രീ അതുൽ ,ജനപ്രതിനിധികൾ പ്രദേശവാസികൾ എന്നിവർ സംസാരിച്ചു.

Share on

Tags