കക്കട്ട് : ജില്ലയിലെ ആദ്യത്തെ സ്മാർട്ട് ഗാബേജ് പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്. ഹരിതസേന പ്രവർത്തനങ്ങൾ സ്മാർട്ടാക്കുന്നതിൻ്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും QR കോഡ് പതിപ്പിക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാബേജ് പദ്ധതി കേവലം 17 ദിവസം കൊണ്ട് പൂർത്തീകരിച്ച ജില്ലയിലെ ആദ്യത്തെ പഞ്ചായത്തിനുള്ള ഉപഹാരം തദ്വേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത ഏറ്റുവാങ്ങുന്നു .ഈ നേട്ടം കൈവരിക്കുന്നതിന് പഞ്ചായത്തിനെ സഹായിച്ചവർ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഹരിതസേന അംഗങ്ങൾ , നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പി പ്രകാശ് , സി പി ശശി സുഭാഷ് തുടങ്ങിയവരാണ്.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പപി (ശ്രീദേവി വട്ടോളി)