"ഒരു വർഷം ഒരു ലക്ഷം " പദ്ധതിയിൽ മികച്ച പ്രകടനവുമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്

TalkToday

Calicut

Last updated on Oct 29, 2022

Posted on Oct 29, 2022

വട്ടോളി :കേരള സർക്കാരിന്റെ ഒരു വർഷം ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജക മണ്ഡലതല അവലോകന യോഗം 25ന്  വൈകുന്നേരം 3 ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് കുറ്റ്യാടി എം.എൽ.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ  നേതൃത്വത്തിൽ നടന്നു. പരിപാടിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു . പി. അബ്രഹാം സ്വാഗതം പറഞ്ഞു. പരിപാടിയിൽ മുഹമ്മദ് കക്കട്ടിൽ , വൈസ്പ്രസിഡണ്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്,  സലീന .കെ, മാനേജർ ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്,  പ്രജുകുമാർ കെ.ടി, സെക്രട്ടറി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, ശ്രീകാന്ത്. സി.എൻ, മാനേജർ , കനാറാ ബാങ്ക് വട്ടോളി (BLBC കൺവീനർ), ശരത്ത് . പി.ഡി , വ്യവസായ വികസന ഓഫീസർ തൂണേരി എന്നിവർ പങ്കെടുത്തു.

സംരംഭക വർഷം 22-23 പുരോഗതി റിപ്പോർട്ട്  ഷിനോജ്.കെ. വ്യവസായ വികസന ഓഫീസർ തോടന്നൂർ ബ്ലോക്ക് അവതരിപ്പിച്ചു. തുടർന്ന് കുറ്റ്യാടി നിയോജക മണ്ഡലം പരിധിയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥൻമാർ, ഇന്റേണുമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

2022 ഏപ്രിൽ 1 മുതൽ ഇതുവരെയായി 472 ഉല്പാദന, സേവന, കച്ചവട സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതു വഴി 24.65 കോടിയുടെ നിക്ഷേപവും വന്നതായും 977 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യോഗം വിലയിരുത്തി. നിയോജക മണ്ഡലത്തിലെ സംരംഭക സാധ്യതകളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും , സംരംഭങ്ങൾക്ക് വേണ്ടി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച്    ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു.പി. അബ്രഹാം വിശദീകരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പരിപാടിയിൽ സിജിത്ത് എ.പി , വ്യവസായ വികസന ഓഫീസർ , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)

Share on

Tags