നാദാപുരത്ത് കുടുംബശ്രീ പ്രവർത്തകർക്ക് സംരംഭം ആരംഭിക്കുവാൻ രണ്ട് കോടി 30 ലക്ഷം രൂപയുടെ ലോൺ വിതരണം ചെയ്തു

TalkToday

Calicut

Last updated on Oct 15, 2022

Posted on Oct 15, 2022

പിന്നോക്ക വികസന കോർപ്പറേഷനുമായി സഹകരിച്ച് നാദാപുരം കുടുംബശ്രീ സി ഡി എസ് രണ്ടുകോടി 30 ലക്ഷം രൂപ സംരംഭ പ്രവർത്തനങ്ങൾക്കായി 51 സംരംഭ ഗ്രൂപ്പുകൾക്ക് ലോൺ അനുവദിച്ചു .നാല് ശതമാനം വാർഷിക പലിശക്കാണ് കുടുംബശ്രീ സംരംഭകർക്ക്  ലോൺ അനുവദിച്ചത് ,പ്രതിമാസം തിരിച്ചടവ് സി ഡി സ് മുഖേനയാണ് നടത്തുക.

ഏറ്റവും കൂടുതൽ ലോൺ അനുവദിച്ച പതിമൂന്നാം വാർഡിലെ ഡയറക്റ്റ് മാർക്കറ്റിംഗ് ബിസിനസ് നടത്തുന്ന ഉദയം ഗ്രൂപ്പിനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് അംഗങ്ങളായ സുനിത കെ വി, ശോഭ എം സി എന്നിവർക്ക് നൽകി ലോൺ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, ജനിദ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,സി ഡി  എ സ് ചെയർപേഴ്സൺ പി പി റീജ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,അക്കൗണ്ടന്റ് കെ സിനിഷ , ഇന്റെണൽ  ട്രെയിനി ഇ എം അഞ്ജലി കൃഷ്ണ എന്നിവർ സംസാരിച്ചു .ആകെ 356 കുടുംബശ്രീ അംഗങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയിൽ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ് ലോൺ അനുവദിച്ചത് .36 പ്രതിമാസതവണകളായാണ് ലോൺ തിരിച്ചടക്കേണ്ടത്. നാദാപുരം പഞ്ചായത്ത് സി ഡി എസ് ആദ്യമായാണ് അംഗങ്ങൾക്ക് സംരംഭം ആരംഭിക്കുന്നതിന് ഒന്നിച്ചുള്ള ലോൺ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് വാങ്ങുന്നത്, 51 കുടുംബശ്രീ സംരംഭം ഗ്രൂപ്പുകൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതാണ്.


Share on

Tags