നാദാപുരം പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും റോഡുകളും മറ്റ് പൊതു ആസ്തികളും ജി ഐ എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ ചെയ്യുന്നതിന്റെ ഭാഗമായി ULCCS ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന "ദൃഷ്ടി "പദ്ധതി സംബന്ധിച്ച് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ അതിർത്തി ,വാർഡുകളുടെ അതിർത്തി എന്നിവ ശാസ്ത്രീയമായി വേർതിരിച്ച് ,മുഴുവൻ റോഡുകൾ ,തോടുകൾ മറ്റു പൊതു ആസ്തികൾ എന്നിവയുടെ ഡിജിറ്റൽ വിവരശേഖരണം നടത്തി മാപ്പ് തയ്യാറാക്കുന്നതാണ്. ഡിജിറ്റൽ മാപ്പ് ഭാവി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. കൂടാതെ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി മുഴുവൻ കെട്ടിടങ്ങളും ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ച് കെട്ടിടങ്ങളുടെ ഘടന ,വിസ്തീർണ്ണം ,നിലകൾ ,മേൽക്കൂര എന്നിവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി മാപ്പ് ഉണ്ടാകുന്നതാണ് ,ഇത് നികുതി പരിഷ്കരണത്തിന് ഉപയോഗപ്പെടുത്തുന്നതാണ്. ജനപ്രതിനിധികൾക്ക് മുമ്പാകെ പദ്ധതിയുടെ ഡിജിറ്റൽ ആവിഷ്കരണം നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി .കെ .നാസർ അധ്യക്ഷത വഹിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം സി സുബൈർ,ജനീത ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ ,ULCCS ലെ ഊരാളുങ്കൽ ലേബർ ടെക്നിക്കൽ സൊല്യൂഷൻ പ്രോജക്ട് കോർഡിനേറ്റർ സയ്യിദ് മംഗലശ്ശേരി ,പ്രൊജക്റ്റ് മാനേജർ .കെ അശ്വതി സർവ്വേ കോർഡിനേറ്റർ ദിനൂപ് എന്നിവർ സംസാരിച്ചു.ഈ വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് ഡിജിറ്റൽ മാപ്പിങ്ങിന് വേണ്ടി വകയിരുത്തിയിട്ടുണ്ട്

Previous Article