സ്വയം വിരമിക്കല്‍ പദ്ധതിയുമായി കെഎസ്‌ആര്‍ടിസി; പട്ടികയില്‍ 75000 പേര്‍,ലക്ഷ്യം ശമ്ബള ചെലവില്‍ 50 ശതമാനം കുറവ്

TalkToday

Calicut

Last updated on Feb 25, 2023

Posted on Feb 25, 2023

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതിയുമായി കെഎസ്‌ആര്‍ടിസി. പദ്ധതിക്കായി 7500 പേരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്.

1100 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ട തുക. നിലവില്‍ 26,000ത്തോളം ജീവനക്കാരുള്ള കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാന്‍ ആയിരുന്നു ധനവകുപ്പിന്റെ നിര്‍ദേശം.ശമ്ബള
ചെലവില്‍ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം

പദ്ധതിപ്രകാരം 50 വയസ്സ് കഴിഞ്ഞവര്‍ക്കും, 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. അതെ സമയം കെഎസ്‌ആര്‍ടിസി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ കുടിശിക 6 മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2014 മുതലുള്ള കുടിശിക 251 കോടി രൂപയാണ്. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 9000 ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് പിടിച്ച തുക ആണ് കെഎസ്‌ആര്‍ടിസി വകമാറ്റിയത്.

ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തുക അടക്കാന്‍ കഴിയാതിരുന്നത് സാമ്ബത്തിക പ്രതിസന്ധി കാരണം ആയിരുന്നെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വാദം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി.


Share on

Tags