കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സമരം അവസാനിച്ചു; പുതിയ ഡയറക്‌ടറെ ഉടൻ കണ്ടെത്തുമെന്ന്‌ മന്ത്രി ആർ ബിന്ദു

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

തിരുവനന്തപുരം > കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം ഒത്തുതീർന്നതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. പുതിയ ഡയറക്‌ടറെ കണ്ടെത്താനുള്ള സെർച്ച്‌ കമ്മിറ്റിയെ രൂപീകരിച്ചു. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ അക്കാദമിക്‌ സമിതി രൂപീകരിക്കുമെന്നും വിദ്യാർഥി പ്രതിനിധികളുമായുള്ള ചർച്ചയ്‌ക്കുശേഷം മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

വിദ്യാർഥികൾ നൽകിയ പരാതിയിന്മേലുള്ള കേസുകൾ രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കും. കോഴ്‌സ്‌ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണം മാർച്ചിനുള്ളിൽ പൂർത്തിയാക്കും. ജീവനക്കാരെ ഡയറക്‌ടറുടെ വീട്ടുജോലികൾ ചെയ്യിക്കുന്നത്‌ ശരിയായ പ്രവണതയല്ല. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിക്കുന്നതായി വിദ്യാർഥികളും പറഞ്ഞു. അനുകൂലമായ നിലപാടാണ്‌ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. 50 ദിവസം സമരം മുന്നോട്ടുപോയത്‌ ഒരുപാട്‌ പേരുടെ പിന്തുണകൊണ്ടാണ്‌. ചെയർമാനുമായി ഇനി സഹകരിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

Share on

Tags