വടകര: 61 മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലൈറ്റ് & സൗണ്ട് സ്വിച്ച് ഓൺ കർമ്മം പ്രശസ്ത സംഗീതജ്ഞനും വടകരയുടെ സ്വന്തം പാട്ടുകാരനുമായ പ്രേംകുമാർ വടകര നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർ പേഴ്സൺ കെ.കെ.രമ എം എൽ എ, മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു, കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ, കോഴിക്കോട് ഡി ഇ ഒ ധനേഷ് , രവി കെ എസ് എസ് വടകര, സംഘാടകസമിതി അംഗങ്ങൾ, കൺവീനർ കിളിയമ്മൽ കുഞ്ഞബ്ദുള്ള , വി.കെ. അബ്ദുൾ അസീസ്, ടി.വി.ഹരിദാസൻ,ശ്രീജിന , നിസാബി , ടി.പി. അബ്ദുൾ ഗഫൂർ , ബഷീർ മണ്ടോടി, ഇ അൻവർ , വി.വി. വിനോദ്, എം.പി.അബ്ദുൾ കരീം, പി. കിരൺജിത്ത്, കെ.പി. അനിൽകുമാർ , മഹമൂദ് എം, കെ.സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.