കക്കട്ട്: ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിച്ച പുളിയനാട്ട് കുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടുകൂടി പൂവണിഞ്ഞത്. 20 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി പി ജമീല, കെ വി റീന, എൻ എം വിമല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ്, വാർഡ് മെമ്പർ ആർ കെ റിൻസി, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സുവീഷ് ടി ടി, പദ്ധതിക്കായി സ്ഥലം സംഭാവന ചെയ്ത വത്സൻ, പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട്ടർ: സുധീർ പ്രകാശ്.വി.പി.(ശ്രീദേവി വട്ടോളി)