കോഴിക്കോട്: സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊണ്ട് അധ:സ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പോരാടിയ ധീരനായ നേതാവിനെയാണ് സ: ശരത്ത് യാദവിൻ്റെ മരണത്തിലുടെ നഷ്ടമായിരിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചന പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ അനുശോചന പ്രമേയം അവതരിപിച്ചു. ജില്ല സെക്രട്ടറി ജനറൽ ശ്രീജിത്ത്, പേരാമ്പ്ര ജില്ലാ പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായ ചന്ദ്രൻ പൂക്കിണാറമ്പത്ത്, യുവജനതദൾ സംസ്ഥാന പ്രസിഡൻ്റ് യൂസഫലി മടവൂർ, കർഷക ജനത സംസ്ഥാന പ്രസിഡൻ്റും സംസ്ഥാന സെക്രട്ടറിയുമായ എം.പിഷാഹുൽ ഹമീദ് രാമനാട്ടുകര, ജില്ലാ ട്രഷറർ രാജേഷ് കുണ്ടായിത്തോട്, ജില്ല വൈസ് പ്രസിഡൻ്റ് ശശിധര ൻപുലരി, പ്രശാന്തൻ ചുള്ളിക്കാട്ഇല്യാസ് കുണ്ടായിത്തോട്, അബ്ദുൾ ഗഫുർ കുടത്തായി നിസാർ രാമനാട്ടുക്കര, സുജാത ആരാമ്പ്രം എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
റിപ്പോർട്ടർ: സുധീർ പ്രകാശ്.വി.പി ശ്രീദേവി വട്ടോളി)