കോഴിക്കോട്: യുവ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ച നിലയില്‍. മാഹി പള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ ഷദ റഹ്മത്ത് ജഹാന്‍ (26) ആണ് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചത്. കടവത്തൂര്‍ സ്വദേശിയാണ്.
ആശുപത്രിയില്‍ നിന്ന് അവധിയെടുത്ത് കോഴിക്കോടുള്ള സുഹൃത്തിനെ കാണുവാന്‍ പോയതായിരുന്നു. ഫ്ലാറ്റിലെ 12ാം നിലയില്‍ നിന്ന് വീണായിരുന്നു മരണം.
കടവത്തൂരിലെ ഹോമിയോ ഡോക്ടര്‍ അബൂബക്കര്‍ - ഡോ. മുനീറ ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: ഡോ. അശ്മില്‍ (യു.കെ.), ശെദല്‍ (മെഡിക്കല്‍ വിദ്യാര്‍ഥി-മംഗ്ളുരു).