കൊളംബിയയുടെ ദുർവിധി മറികടന്ന് ഡിസ്കവറി

Jotsna Rajan

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

ആശങ്കകൾക്ക് അറുതി വരുത്തികൊണ്ട് 2005 ആഗസ്റ്റ് ഒൻപതിന് നാസയുടെ സ്പേസ് ഷട്ടിലായ ഡിസ്കവറി അതിലെ ഏഴ് യാത്രികരുമായി ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. വിക്ഷേപണ വേളയിൽ വാഹനത്തിന്റെ പുറം പാളിയിലെ താപപ്രതിരോധ കവചത്തിൽ നിന്ന് ഏതാനും കട്ടകൾ ഇളകി തെറിച്ചത് വൻ ഉത്ക്കണ്ഠയ്ക്ക് വഴിവെച്ചിരുന്നു. 2003 ഫെബ്രുവരി ഒന്നിന് ഭൂമിയിൽ തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് കത്തിയമർന്ന കൊളംബിയ ബഹിരാകാശ വാഹനത്തിന്റെ അതേ വിധിയാണോ, ഡിസ്കവറി യെയും കാത്തിരിക്കുന്നത് എന്നതായിരുന്നു ഉത്ക്കണ്ഠയ്ക്ക് കാരണം, വിക്ഷേപണ വേളയിൽ കൊളംബിയയുടെ താപപ്രതിരോധ കവചത്തിൽ നിന്ന് ഇളകിത്തെറിച്ച കട്ടകൾ ഇന്ധന ടാങ്കിൽ ഇടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. ഇന്ത്യക്കാരിയായ കൽപ്പന ചൗളയടക്കം ഏഴു സഞ്ചാരികൾ കൊളംബിയ ദുരന്തത്തിൽ മരിച്ചു.

കൊളംബിയ ദുരന്തത്തിന് ശേഷം നടന്ന അമേരിക്കയുടെ ആദ്യ ഷട്ടിൽ ദൗത്യമായി രുന്നു ഡിസ്കവറി. പതിനാലു ദിവസം ശൂന്യാകാശത്ത് ചെലവിട്ട് ശേഷമാണ്, ജേവ് മരുഭൂമിക്കു സമീപം കാലി ഫോർണിയയിലെ എഡ്വേർഡ്സ് വ്യോമ സേന താവളത്തിൽ ഡിസ്കവറി തിരിച്ചിറ ങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നില യത്തിലായിരുന്ന സമയത്ത്, ഡിസ്കവറി യിലെ ബഹിരാകാശ യാത്രികർ വാഹനത്തെ കേടുപാടുകൾ മാറ്റി നന്നാക്കി. സ്വന്തം വാഹ നത്തിന്റെ കേടുപാട് ബഹിരാകാശത്തു വെച്ച് തീർക്കുന്ന ആദ്യ സഞ്ചാരികൾ എന്ന ബഹുമതിയും ഡിസ്കവറിയിലെ യാത്രികർക്ക് ലഭിച്ചു.

Share on