കൊയിലാണ്ടി മൈസൂർ റെയിൽപാത ഉടൻ നടപ്പാക്കണം; വിഷയം ലോകസഭയിൽ

Jotsna Rajan

Calicut

Last updated on Dec 9, 2022

Posted on Dec 9, 2022

ന്യൂഡൽഹി: കൊയിലാണ്ടി-മൈസൂർ റെയിൽപാത ഉടൻ
നടപ്പിലാക്കണമെന്ന് ലോക്സഭയിൽ ആവശ്യം. ചട്ടം 377 അനുസരിച്ചുള്ള ഉപക്ഷേപത്തിലാണ് കെ.മുരളീധരൻ ഇക്കാര്യം ഉന്നയിച്ചത്.

ഇപ്പോൾ ഈ പദ്ധതി കേന്ദ്ര റയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വന്യജീവികളെ ബാധിക്കാതെ വയനാട്, മൈസൂർ ജില്ലകളെ ബന്ധിപ്പിക്കാവുന്ന ഏക
മാർഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് യാഥാർഥ്യമായാൽ കോഴിക്കോടും മൈസൂരും തമ്മിലുള്ള ദൂരം 230 കി.മീ ആയും കോഴിക്കോടും ബാംഗ്ലൂരും തമ്മിലുള്ള ദൂരം 507 കി.മീ ആയും ചുരുങ്ങും. കർണാടക സർക്കാർ പാരിസ്ഥിതിക കാരണങ്ങളാൽ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട് പദ്ധതികൾക്ക് പച്ചക്കൊടി കാണിച്ചിട്ടില്ല. ഇക്കാരണങ്ങളാൽ കൊയിലാണ്ടി മൈസൂർ റെയിൽ പദ്ധതി ത്വരിതപ്പെടുത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.


Share on

Tags