തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകര്‍ത്ത നിലയില്‍. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്.
മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണത്തിന് പിന്നില്‍. നഗ്നനായി വന്ന് വിഗ്രഹം തകര്‍ക്കുകയായിരുന്നു വെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹര്‍ത്താല്‍ ആചരിക്കും.