കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തില്‍ ഒരാള്‍ പിടിയില്‍

TalkToday

Calicut

Last updated on Mar 20, 2023

Posted on Mar 20, 2023

പയ്യോളി: കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കളായ രണ്ടംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. മറ്റൊരാള്‍ രക്ഷപ്പെട്ടു.

മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിയാരക്കര പള്ളിപ്പറമ്ബത്ത് വീട്ടില്‍ സുബിനെയാണ് (27) കൊയിലാണ്ടി എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയത്. മണിയൂര്‍ മുടപ്പിലാവില്‍ തിരുവങ്ങോത്ത് മീത്തല്‍ അശ്വിന്‍ (30) രക്ഷപ്പെട്ടു. ആകെ 2.040 കിലോഗ്രാം കഞ്ചാവാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പള്‍സര്‍ ബൈക്കില്‍ കടത്തി വില്‍പനക്ക് കൊണ്ടുവന്നത്.

പയ്യോളി കിഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറോടെ രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തവെ സംശയം തോന്നിയ ബൈക്കിന് പിറകെ എക്സൈസ് ഉദ്യോഗസ്ഥരും രണ്ടംഗ സംഘത്തെ പിന്തുടരുകയായിരുന്നു. സംശയം തോന്നിയ പ്രതികള്‍ അമിതവേഗതയില്‍ ബൈക്കോടിച്ച്‌ കിഴൂര്‍ - തുറശ്ശേരിക്കടവ് റോഡില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സുബിന്‍ പിടിയിലാവുന്നത്. കഞ്ചാവ് ആവശ്യപ്പെടുന്നവരോട് പണം അക്കൗണ്ടിലിട്ടശേഷം രഹസ്യസ്ഥലത്ത് ഉപേക്ഷിച്ച്‌ സ്ഥലത്തിന്റെ ഗൂഗ്ള്‍ മാപ്പ് ലിങ്ക് അയച്ചുകൊടുക്കലാണ് പ്രതികളുടെ പതിവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായ പ്രതിക്കെതിരെ എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊയിലാണ്ടി റേഞ്ച് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ ജി. ബിനുഗോപാല്‍, പ്രിവന്റിവ് ഓഫിസര്‍മാരായ എന്‍. രാജു, എം. സജീവന്‍, എന്‍. അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി.ആര്‍. രാകേഷ്ബാബു, എ.കെ. രതീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ആര്‍. രേഷ്മ തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. അശ്വിനായി തിരച്ചിലാരംഭിച്ചു.


Share on

Tags