കറുവപ്പട്ട ഉള്‍പ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകള്‍ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു.
ആന്റിഓക്‌സിഡന്റയാ പോളിഫെനോളുകളും പ്രോആന്തോസയാനിഡിനുകളും കൊണ്ട് സമ്ബുഷ്ടമാണ് കറുവപ്പട്ട. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഉത്തേജനം നല്‍കുന്നു. ഇതിന്റെ ആന്‍റിവൈറല്‍, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ ശ്വാസകോശ സംബന്ധമായ തകരാറുകള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ പോലുള്ള വിവിധ ആരോഗ്യ അപകടങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
പിസിഒഎസ് ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കറുവപ്പട്ട സഹായിച്ചേക്കാം. ഇതൊരു ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ്. കറുവപ്പട്ട വെള്ളം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ജേണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കറുവപ്പട്ട വെള്ളം പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതായി പറയുന്നു.
. എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം കുടിക്കുന്നത് ആര്‍ത്തവ വേദനയുടെ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവം ക്യത്യമാകാനും ഇത് സഹായകമാണ്.
. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ഫലങ്ങള്‍ കുറയ്ക്കാന്‍ കറുവപ്പട്ട മികച്ചതാണ്. ന്യൂറോ ഇമ്മ്യൂണ്‍ ഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, കറുവപ്പട്ട പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാന്‍ പ്രാപ്തമായേക്കുമെന്ന് പറയുന്നു.
. കറുവപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവര്‍ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.