രാജ്യത്തെ പൗരന്മാര്‍ക്ക് പലവിധത്തിലുള്ള സേവനം ഉറപ്പാക്കാന്‍ ആധികാരികതയുള്ള ഒന്നായാണ് ആധാര്‍ കാര്‍ഡിനെ കണക്കാക്കുന്നത്.
ബാങ്കിംഗ്, വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറസ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
വ്യക്തികളുടെ വിരലടയാളം, ഫോട്ടോഗ്രാഫുകള്‍, ഐറിസ് എന്നീ രേഖകള്‍ അടങ്ങുന്ന ആധാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പല സേവനങ്ങള്‍ക്കും വലിയ തോതില്‍ ഉപയോഗത്തിലുണ്ട്. എന്നാല്‍ ആധാര്‍ ഉപയോഗിച്ച് ബാങ്ക് ബാലന്‍സ് കൃത്യവും സുരക്ഷിതവുമായി അറിയാനാകും എന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്.
ആധാറിലെ പന്ത്രണ്ടക്ക വ്യക്തിഗത നമ്പറാണ് ബാങ്കില്‍ എത്തുന്ന ബുദ്ധിമുട്ടില്‍ ഒഴിവാക്കാന്‍ സഹായിക്കുന്നത്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണം.
•*99*99*1# എന്ന നമ്പരാണ് ബാങ്ക് ബാലന്‍സ് അറിയുന്നതിന് സഹായിക്കുക.
•ഈ നമ്പര്‍ നിങ്ങളുടെ ഫോണില്‍ ഡയല്‍ ചെയ്യുക.
•തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.
•ആധാര്‍ നമ്പര്‍ വീണ്ടും പരിശോധിച്ചുറപ്പിച്ച ശേഷം നല്‍കുക
•ബാങ്ക് ബാലന്‍സ് അറിയിക്കുന്ന മെസേജ് യുഐഡിഎഐയില്‍ നിന്നും ഫോണില്‍ ലഭിക്കുന്നതായിരിക്കും.