വടകര: ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി ഓർക്കാട്ടേരി കെ.കെ.എം. ജി.വി.എച്ച്.എസ് സ്‌കൂൾ. കേരളപിറവി ദിനത്തിൽ സർക്കാർ ലഹരിവിരുദ്ധ പദ്ധതിയുടെ ഉദ്ഘാടനവും പ്രതിജ്ഞയും കെ.കെ രമ എം.എൽ.എ ചൊല്ലികൊടുത്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവിധ വ്യത്യാസങ്ങളും മറന്ന് ഒന്നുചേരണമെന്നും പുതുതലമുറയെയും കുടുംബങ്ങളെയും തകർക്കുന്ന ശക്തിയായി ലഹരി മാറികഴിഞ്ഞെന്നും ഇതിനെതിരെ സർക്കാരും സന്നദ്ധസംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം എല്ലാവരും ഒത്തുചേരണമെന്നും എം.എൽ.എ ആഹ്വാനം ചെയ്തു. എം.എൽ.എയടക്കം ലഹരിക്കെതിരായ കുട്ടിചങ്ങലയിൽ കണ്ണികളായി. പി.ടി.എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ടി.കെ രാമകൃഷ്ണൻ, പ്രധാനാധ്യാപകൻ കെ.വാസുദേവൻ എന്നിവർ നേതൃത്വം നൽകി.