ചെന്നൈ: തെന്നിന്ത്യന്‍ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിന് ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമനം.
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളില്‍ ഒരാളാണ് ഖുഷ്ബു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ വിജ്ഞാപനം ട്വിറ്ററില്‍ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം നന്ദി അറിയിച്ചു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റംഗങ്ങള്‍.
ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് കെ അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഖുഷ്ബു തുടര്‍ച്ചയായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്ന് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.