കേരഫെഡിലെ എല്‍ ഡി ക്ലര്‍ക്ക്/ അസിസ്റ്റന്റ്, ഡ്രൈവര്‍/ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലെ ഒഴിവുകളിലെ നിയമനം കേരള പി.എസ്.സി വഴിയാക്കി കൃഷി വകുപ്പ്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍ വകുപ്പുകളിലെയും സര്‍ക്കാര്‍ പൊതുമേഖല/ കമ്ബനി/ ബോര്‍ഡ് സ്ഥാപനങ്ങളിലെയും ഡ്രൈവര്‍, പ്യൂണ്‍ തസ്തികകള്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. കേരഫെഡിലെ തസ്തികകളും ഈ ഗണത്തിലുള്ളതാണ്. പത്താം ശമ്ബള പരിഷ്‌കരണം പ്രകാരമുള്ള സ്‌കെയിലുകളില്‍ ഉള്‍പ്പെടുത്തിയാണ് മേല്‍ തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.
