കേരള സ്പെഷ്യലിസ്റ്റ് അധ്യാപകർ പ്രതിഷേധ ധർണ്ണ നടത്തി

TalkToday

Calicut

Last updated on Nov 4, 2022

Posted on Nov 4, 2022

കോഴിക്കോട് : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വെട്ടികുറച്ച വേതനം പുന:സ്ഥാപിക്കുക, കാലാനുസൃതമായ വേതന വർദ്ധനവ് നടപ്പിലാക്കി ഫുൾ ടൈം അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് കോഴിക്കോട് സമഗ്ര ശിക്ഷാ കേരള ഓഫീസിന് മുമ്പിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഡോ: യു. ഹേമന്ദ് കുമാർ ജില്ലാ സെക്രട്ടറി  (പുരോഗമനകലാസാഹിതി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി) ഉദ്ഘാടനം ചെയ്തു. പ്രസന്ന അധ്യക്ഷത വഹിച്ചു  ബബിത യു.ടി. സ്വാഗതം പറഞ്ഞു.  വിവിധ സംഘടനകളുടെ നേതാക്കൾ സംസാരിച്ചു.

റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.

Share on

Tags