ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് താല്‍ക്കാലിക നിയമനമാണ്. ഡിഎംഎല്‍ടിയും ഫ്‌ലോ സൈറ്റോമെട്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-34 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
ഓഡിയോളജിസ്റ്റ് കരാർ നിയമനം
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി വിഭാഗത്തിലേക്ക് ഓഡിയോളജിസ്റ്റ് ആൻ്റ് എസ്എൽപി ഗ്രേഡ് II തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഓഡിയോളജി ആൻ്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദവും ആർസിഐ രജിസ്ട്രേഷനും. പ്രതിദിന വേതനം 750 രൂപ. താത്പര്യമുള്ള ഉദ്യേഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം
ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240535.
പേഴ്സണൽ അസിസ്റ്റന്റ് സ്ഥിര നിയമനം
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
സ്റ്റാഫ് നിയമനം
പാലക്കാട് ജില്ലയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരാകുറിശ്ശി ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് എസ്.സി വിഭാഗം വനിതാ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 21 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496295293.