കോഴിക്കോട്: വിദേശ പ്രതിനിധികള്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യന്‍ തോട്ട്സ്’ എന്ന 4 ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്.
കോഴിക്കോട് ഐഐഎം മുഖേനയാണ് വിദേശകാര്യ മന്ത്രാലയം കോഴ്സ് സംഘടിപ്പിക്കുന്നത്.
വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകാനുള്ള ഇന്ത്യയുടെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴ്സ് ഓണ്‍ലൈനായതിനാല്‍ അഫ്ഗാനിസ്ഥാന്‍, തായ്‌വാന്‍, മാലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത് 10 മാസത്തിന് ശേഷം 2022 ജൂലൈയില്‍ ഇന്ത്യ കാബൂളിലെ എംബസി വീണ്ടും തുറന്നിരുന്നു. ഇന്ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ കോഴ്സില്‍ മറ്റ് പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴ്സ് മാര്‍ച്ച് 17ന് അവസാനിക്കും.