വടകര: പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഈ സാമ്ബത്തിക വര്‍ഷം തന്നെ അനുവദിക്കണമെന്ന് കെ.എസ്.എസ്.
പി. യു. കുരിക്കിലാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വൈക്കിലശ്ശേരി യു.പി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ രക്ഷാധികാരി ടി കെ കുഞ്ഞിക്കണാരന്‍ പതാകയുയര്‍ത്തി. ചോറോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.
ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.രമണി, ബ്ലോക്ക് കമ്മിറ്റി അംഗം പി.കെ.പ്രഭാകരന്‍, ടി.കെ.ഭാസ്കരന്‍, വി.മുരളീധരന്‍, എം. സി. ബാലകൃഷ്ണന്‍, കെ.പി.
സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സുരേന്ദ്രനാഥ് സ്വാഗതവും കെ മോളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.മുരളീധരന്‍ (പ്രസിഡന്റ്), പി.സുരേഷ് (സെക്രട്ടറി)എം. ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.