മറയൂര്‍: ചന്ദനസംരക്ഷണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വാച്ചര്‍ ഒറ്റയാന് മുന്നില്‍ അകപ്പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.
കാന്തല്ലൂര്‍ കനക്കയംകുടിയിലെ ഈശ്വരനാണ് (52) രക്ഷപ്പെട്ടത്.
മറയൂര്‍ ചന്ദന ഡിവിഷനില്‍ കാന്തല്ലൂര്‍ റേഞ്ചിലെ കുണ്ടക്കാട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് കാട്ടിനുള്ളില്‍ നടക്കുന്നതിനിടെ ഒറ്റയാന്‍ അപ്രതീക്ഷിതമായി തൊട്ടടുത്ത് എത്തുകയായിരുന്നു. ആനയെക്കണ്ട് ഓടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റു.
സമീപത്തുണ്ടായിരുന്ന വാച്ചറെയും പയസ് നഗറിലെ സ്റ്റേഷനിലും വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ എത്തി ഈശ്വരനെ ജീപ്പില്‍ കോവില്‍ക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.