ബന്ദിപ്പൂരില്‍ ചരക്കുലോറി ഇടിച്ച്‌ കാട്ടാന ചരിഞ്ഞു; കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Jotsna Rajan

Calicut

Last updated on Dec 14, 2022

Posted on Dec 14, 2022

കോഴിക്കോട്: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കുലോറി ഇടിച്ച്‌ കാട്ടാന ചരിഞ്ഞു.



ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിന് അടുത്താണ് അപകടം നടന്നത്. ചരക്കുലോറി ഇടിച്ച്‌ ആന ചരിയുകയായിരുന്നു. രാത്രിയാത്രാ നിരോധനം ഉള്ള പാതയാണിത്. വന്യജീവികളുടെ സംരക്ഷണം കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

ആനയുടെ ജഡത്തിന് അരികില്‍ മറ്റ് ആനകള്‍ നിലയുറപ്പിച്ചതോടെയാണ് രാവിലെ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനക്കൂട്ടത്തെ മാറ്റുകയായിരുന്നു.


Share on

Tags