റോസ് ടെയ്‌ലറെ മറികടന്ന് കെയ്ൻ വില്യംസൺ

TalkToday

Calicut

Last updated on Feb 27, 2023

Posted on Feb 27, 2023


ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന തരാമെന്ന് റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ. റോസ് ടെയ്‌ലറുടെ റെക്കോർഡ് മറികടന്നാണ് നേട്ടം. വെല്ലിംഗ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു റെക്കോഡ് നേട്ടം.

ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ 84-ാം ഓവറിൽ ആൻഡേഴ്‌സനെ ബൗണ്ടറി പറത്തിയാണ് വില്യംസൺ നേട്ടം കൈവരിച്ചത്. വില്യംസൺ 282 പന്തിൽ 132 റൺസ് നേടി. 92 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.34 ശരാശരിയിൽ 7787 റൺസാണ് വില്യംസണിന്റെ സമ്പാദ്യം. ടെയ്‌ലർ 112 മത്സരങ്ങളിൽ നിന്ന് 44.66 ശരാശരിയിൽ 7684 റൺസ് നേടിയിട്ടുണ്ട്.

7172 റൺസുമായി ന്യൂസിലൻഡിന്റെ ഇതിഹാസ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് ഈ പട്ടികയിൽ മൂന്നാമതാണ്. ബ്രണ്ടൻ മക്കല്ലത്തിന് 6453 റൺസും മാർട്ടിൻ ക്രോയ്ക്ക് 5444 റൺസുമുണ്ട്. ‘കെയ്ൻ വില്യംസണിന് അഭിനന്ദനങ്ങൾ, ടെസ്റ്റ് ക്രിക്കറ്റിൽ നിങ്ങൾ എത്രത്തോളം കഠിനാധ്വാനിയും അർപ്പണബോധമുള്ളവനുമാണ് എന്നതിന്റെ തെളിവാണ് ഈ പ്രകടനം. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നിലുണ്ട്.’- തന്റെ നേട്ടം മറികടന്ന വില്യംസണെ അഭിനന്ദിച്ച് ടെയ്‌ലര്‍ ട്വീറ്റ് ചെയ്തു.


Share on

Tags