കാക്കനാട് സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമർദനം; അഞ്ച് പേർ അറസ്റ്റിൽ

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

കൊച്ചി കാക്കനാട് സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമർദനം. കേസിൽ അഞ്ചുപേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പോലിസ് പറയുന്നു.

നേരത്തെ സ്വിഗി ജീവനക്കാരനും സെക്യൂരിറ്റി ജീവനിക്കാരും തമ്മിൽ പ്രശ്നം നടന്നിരുന്നു. സ്വിഗി ജീവനക്കാരെ മർദിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് ഇവർ ജാമ്യത്തിൽ ഇറങ്ങി. ഭക്ഷണ വിതരണത്തിന് കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ അറസ്റ്റിലായവരിൽ ഒരാളായ സെക്യൂരിറ്റി ജീവനക്കാരനെ കാണുകയും തുടർന്ന് മറ്റു സ്വിഗി ജീവനക്കാരെക്കൂടി വിളിച്ചു വരുത്തി മർദ്ദിക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ പരുക്ക് ഗുരുതരമല്ല. കേസിൽ അഞ്ചുപേരെയും ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Share on

Tags