തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷാവസ്ഥ. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 10ഓടെ സര്‍വകലാശാല സെനറ്റ് ഹൗസിന് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്.
വോട്ട് രേഖപ്പെടുത്തുന്നതിനായി യു.യു.സിമാരെ ഉള്ളിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും യു.ഡി.എസ്.എഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇരുകൂട്ടരും സംഘടിച്ചെത്തിയതോടെ സംഘര്‍ഷാവസ്ഥയായി.
പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവുണ്ടായിരുന്നു.