കേന്ദ്രാനുമതി ലഭിക്കുംവരെ കെഎസ്ആര്‍ടിസി കണ്‍സല്‍ട്ടന്റായി കെ.റെയിൽ

Jotsna Rajan

Calicut

Last updated on Dec 13, 2022

Posted on Dec 13, 2022

തിരുവനന്തപുരം:  കേന്ദ്രാനുമതി ലഭിക്കും വരെ   കെ.എസ്.ആര്‍.ടി.സിയുടെ കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍  ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ-റെയില്‍) നെ  ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതി താല്‍കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രൂപീകരിച്ചതാണ് കെ-റെയില്‍. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും കേന്ദ്ര അനുമതിയില്ലാതെ തുടങ്ങാനാവില്ല എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. അനുമതി ലഭിക്കും വരെ കെ-റെയില്‍ ഉദ്യോസ്ഥര്‍ക്ക് മറ്റ് ചുമതലകളില്ല. ഈ സാഹചര്യത്തിലാണ് അവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം.

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതികള്‍ ലാഭത്തിലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കെ-റെയിലിന്റെ ചുമതല. നിലവില്‍ എച്ച്എല്‍എലും കെഎസ്ആര്‍ടിസിയുടെ കണ്‍സള്‍ട്ടന്റാണ്.

Share on

Tags