മാധ്യമ പ്രവർത്തകന്റെ കാർ കത്തി ; വൻ അപകടം ഒഴിവായി

TalkToday

Calicut

Last updated on Jan 5, 2023

Posted on Jan 5, 2023

കോഴിക്കോട് - സ്കൂൾ കലോത്സവത്തിനിടെ മാധ്യമ പ്രവർത്തകന്റെ കാർ കത്തി . ജീവൻ ടി വി കോഴിക്കോട് ബ്യൂറോ ചീഫ് അജീഷ് അത്തോളിയിൽ നിർത്തിയിട്ട മാരുതി ഓൾട്ടോ കാറിനാണ് തീ പിടിച്ചത് .  

കുടുംബശ്രീ ക്ലീനിംഗ് ജോലി ചെയ്യുന്നവർ കാറിൽ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്നവരെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ഫയർ  ഫോഴ്സ് എത്തി തീ  കെടുത്തി. കാറിനകത്തുള്ള വയറിംഗ് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. മുൻ സീറ്റ് പൂർണ്ണമായും പുറകിലെ സീറ്റ് ഭാഗികമായി കത്തി നശിച്ചു. സംഭവ സ്ഥലത്ത് നടക്കാവ് പോലീസ് എത്തി.
കാറിനകത്തുള്ള സാധന സാമഗ്രികൾ കലോത്സവ പവലിയനിലേക്ക് നേരത്തെ കൊണ്ട് പോയിരുന്നു. കലോത്സവം  മുഖ്യ വേദിയ്ക്ക് മുൻപിൽ  പോളിടെക്നിക് ക്യാമ്പസിൽ വെച്ച്  ഇന്ന് ഉച്ഛയ്ക്ക് 12 .30 ഓടെയാണ് സംഭവം . ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്.


Share on

Tags