ഡബിള്‍ റോളില്‍ ജോജു ജോര്‍ജ് : മാര്‍ട്ടിന്‍ പ്രക്കാട്ട് - ജോജു ജോര്‍ജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

ന്റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ ജോജു ജോര്‍ജ് എത്തുന്ന ചിത്രമാണ് ഇരട്ട.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കല്‍, ആണ് സിതാര, രമേശ് പിഷാരടി, അര്‍ജുന്‍ അശോകന്‍, അനശ്വരാ രാജന്‍,മമിതാ ബൈജു, മിഥുന്‍ രമേഷ്, അപര്‍ണാ ദാസ് തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്വഭാവത്തില്‍ വ്യത്യസ്തകള്‍ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പില്‍ ജോജു ജോര്‍ജ് എത്തുന്നു. നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ ദൃശ്യാനുഭവം നല്‍കുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങള്‍. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ടയുടെ നിര്‍മ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന്‍ ആണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ്, സ്റ്റണ്ട്‌സ് : കെ രാജശേഖര്‍ എന്നിവരാണ്. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.


Share on

Tags