സർവീസ് സഹകരണ ബാങ്കുകളിൽ ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി

TalkToday

Calicut

Last updated on Jan 28, 2023

Posted on Jan 28, 2023

സർവീസ് സഹകരണ ബാങ്കുകളിൽ ജില്ലകളിൽ ജോലി അവസരങ്ങൾ.

കേരളത്തിലേ വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ താഴെ കൊടുക്കുന്നു.വിവിധ ജില്ലകളിൽ ആയിട്ടുള്ള ഒഴിവുകൾ.

ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാവുന്നതാണ് പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക,

Nb: ബാങ്കിങ് ജോലികൾ വിളിച്ചോ നേരിട്ടോ ഉറപ്പ് വരുത്തുക, പലവിധത്തിൽ ഉള്ള നിയമനങ്ങൾ നടക്കുന്നതിനാൽ.

1. കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് ജോലി ഒഴിവുകൾ

കൊടുവഴന്നൂർ സർവീസ് സഹകരണബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.ഒഴിവുകൾ വായിക്കുക

പ്യൂൺ ജോലി യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം

ശമ്പളം : 15110-39700

നൈറ്റ് വാച്ച്മാൻ (1)യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700

നീതി സെയിൽസ്മാൻ / വുമൺ (1)യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം.ശമ്പളം : 7650-23900

കളക്ഷൻ ഏജന്റ് ( 2 )യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം : കമ്മീഷൻ വ്യവസ്ഥ (1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.

അഡ്രസ്സ് കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ 3144 കൊടുവഴന്നൂർ പി.ഒ., പുളിമാത്ത്, തിരുവനന്തപുരം പിൻ: 695612ഫോൺ: 0470 2678201

2. ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോലികൾ

ഇരിട്ടി കോ-ഓപ്പറേറ്റീവ്  സംഘത്തിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക്നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

സെയിൽസ് മാൻ 2 ഒഴിവ്.യോഗ്യത SSLC ശമ്പളം: 10000 രൂപസ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 31.01.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.

അഡ്രസ്സ് ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD; NO.C1790, കീഴൂർ പി ഒ, ഇരിട്ടി, PH:04902 492466

3. കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് ജോലികൾ
കോയ്യോട് സർവ്വീസ് ബാങ്കിന്  കീഴിൽ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ഫാർമസിസ്റ്റ് 1(ബിഫാം ഡിഫാം,കമ്പ്യൂട്ടർ പരിജ്ഞാനം)

സെയിൽസ്മാൻ 1(എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം)

അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 02.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

അഡ്രെസ്സ് കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ സി 6408 എച്ച്.ഒ.കോയ്യോട്, പി.ഒ. കോയ്യോട്, കണ്ണൂർ ജില്ല ഫോൺ : 2824613, email:koyyodescbank@gmail.com.

4.കണ്ണൂർ പട്ടികജാതി വികസന വകുപ്പി നുകീഴിൽ
ജില്ലയിലെ പന്ന്യന്നൂർ, കൊട്ടിയൂർ, മാട്ടൂൽ, കുഞ്ഞിമംഗലം, മലപ്പട്ടം എന്നീ പഞ്ചായത്തുകളിൽ എസി പ്രമോട്ടർ നിയമനം നടത്തുന്നു. അപേക്ഷകർ പട്ടികജാതിക്കാരും അതത് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരുമായിരിക്കണം.യോഗ്യത: പ്ലസ്ട പ്രായം 18നും 30നും ഇടയിൽ.താൽപര്യമുള്ളവർ രേഖകൾ സഹി തം 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇന്റർവ്യൂവിന് ഹാജരാകണം.ഫോൺ: 0497 2700596.


Share on

Tags