ശുചിത്വ മിഷനിൽ ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Mar 16, 2023

Posted on Mar 16, 2023

ശുചിത്വ മിഷനിൽ 100 യങ് പ്രഫഷനൽ ഒഴിവുകൾ – ശമ്പളം 20,000 രൂപ.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ യങ് പ്രഫഷനൽസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 വർഷ കരാർ നിയമനം. 100 ഒഴിവുണ്ട്.
സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണു നിയമനം.

അപേക്ഷ 2023 മാർച്ച് 25 വരെ. വെബ്സൈറ്റ് www.kcmd.in

യോഗ്യത: ബിടെക് / എംബിഎ / എംഎസ്ഡബ്ല്യു / എംഎസ്‌സി എൻവയൺമെന്റ് സയൻസ് / തത്തുല്യം.
2020 ജനുവരിക്കു മുൻപു യോഗ്യത നേടിയവരാകരുത്.

പ്രായം: 32.‌

ശമ്പളം: 20,000 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ മുഖേന.

പാസ്പോർട് സൈസ് ഫോട്ടോ (6 മാസത്തിനകമുള്ളത്), ഒപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഫോട്ടോ 200KB, ഒപ്പ് 50KB സൈസിൽ കുറവും JPEG ഫോർമാറ്റിലും ആയിരിക്കണം.

സർട്ടിഫിക്കറ്റുകൾ 3MBയിൽ കൂടരുത്. ഇവ JPEG/PDF ഫോർമാറ്റിൽ ആകാം. അപേക്ഷ അയയ്ക്കാൻ

https://kcmd.in/recruitment/selection-for-young-professionals-programme-of-suchitwa-mission/
സന്ദർശിക്കുക.

  APPLY NOW


Share on

Tags