അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
ഇളംദേശം ഐ.സി.ഡി.എസ് പരിധിയിലെ കുടയത്തൂര്‍, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട്, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളിലേക്ക് നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍.
എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, ആലക്കോട്, കലയന്താനി, പിന്‍: 685588 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959712.
