" ജീവതാളം" പദ്ധതി : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ശിൽപശാല സംഘടിപ്പിച്ചു

TalkToday

Calicut

Last updated on Oct 16, 2022

Posted on Oct 16, 2022

വട്ടോളി : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി  2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന
ജീവതാളം പദ്ധതിയുടെ ബ്ലോക്ക്  തല ഉദ്ഘാടനവും  സംഘാടക സമിതി രൂപീകരണവും ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചു നടന്നു.

ജീവിത ശൈലി രോഗങ്ങൾ ഫലപ്രദമായി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്
പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലീബ സുനിൽ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രേസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി ഉദ്ഘാടനം നിർവഹിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഹെൽത്ത്‌ സൂപ്പർവൈസർ മനോജ്‌ കുമാർ പി. വി പദ്ധതി വിശദീകരണം നടത്തി.ആശംസകൾ അർപ്പിച്ച് കൊണ്ട് വേളം പഞ്ചായത്ത് പ്രസിഡന്റ് നഈമ, കുറ്റ്യാടി ഹെൽത്ത്‌  സൂപ്പർ വൈസർ ഹമീദ് പി. കെ  ഡോ. അമൽ ജ്യോതി  എന്നിവർ സംസാരിച്ചു , പി. ർ. ഒ  മുഹമ്മദ് റെനി നന്ദി പറഞ്ഞു.

റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി


Share on

Tags