ജലജീവൻ മിഷൻ പദ്ധതി -കുന്നുമ്മൽ ,കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിൽ 2023 ജനുവരി മാസത്തിനകം എല്ലാ വീടുകളിലും ജലം എത്തിക്കും- കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ

TalkToday

Calicut

Last updated on Oct 20, 2022

Posted on Oct 20, 2022

2024 നകം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന  ജലജീവൻ മിഷൻ പദ്ധതിയുടെ കുറ്റ്യാടി നിയോജകമണ്ഡലതല അവലോകനം നടത്തി.

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ റജിസ്റ്റർ ചെയ്ത എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചതിന് ശേഷമുള്ള പദ്ധതി പ്രഖ്യാപനം  ഈ വർഷം നവംബർ 30 നകവും ,കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ 2023 ജനുവരിയിലും നടത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി നിർവഹിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.

പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി. ആയഞ്ചേരി, തിരുവള്ളൂർ ,വേളം ,മണിയൂർ പുറമേരി ,വില്യാപ്പള്ളി എന്നീ  ഗ്രാമപഞ്ചായത്തുകളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനത്തിന്റെ നിലവിലെ അവസ്ഥയും യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലങ്ങൾ അതിവേഗം രജിസ്റ്റർ ചെയ്തു പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ റിജു.വി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,അസിസ്റ്റൻറ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.


Share on

Tags