ലോകത്തെ ഏറ്റവും മാരകമായ ആണവേതര ബോംബ് റഷ്യയുടെ ആയുധപ്പുരയിലുണ്ട്. 'എല്ലാ ബോംബുകളുടെയും പിതാവ്' (FOAB) എന്നാണിത് അറിയപ്പെടുന്നത്. 300 കിലോമീറ്റർ ചുറ്റളവിൽ വ്യാപകമായ നാശനഷ്ടം വരുത്താൻ ശേഷിയുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആണവ ഇതര ബോംബാണിത്.

44 ടണ്ണിലധികം ടി.എൻ.ടിക്ക് തുല്യമായ സ്ഫോടനശേഷിയുള്ള അതിശക്തനാണിത്. ജെറ്റ് വിമാനത്തിൽനിന്ന് താഴേക്കിടുമ്പോൾ അന്തരീക്ഷത്തിൽവെച്ചു തന്നെ പൊട്ടിത്തെറിക്കുകയും ചെറിയ ആണവായുധത്തിന് സമാനമായ പ്രഹരശേഷിക്കിടയാക്കുകയും ചെയ്യുന്നു. റഷ്യ 2007ൽ വികസിപ്പിച്ചെടുത്തു. അമേരിക്കയുടെ 'എല്ലാ ബോംബുകളുടെയും മാതാവ്' (MOAB) നേക്കാൾ നാലിരട്ടി നാശശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. 2017ൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ഇത് അമേരിക്ക ആദ്യമായി പ്രയോഗിച്ചത്. 2003ൽ ഫ്ലോറിഡയിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്.