കോഴിക്കോട്: ലെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനത്ത് ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു.
വാഹനങ്ങള്‍ നിര പാലിച്ചു ഓടിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ദേശീയ- സംസ്ഥാന പാതകളും പ്രാദേശിക റോഡുകളുമായി കേരളത്തിന്‍റെ റോഡ് ശൃംഖല വികസിക്കുമ്ബോഴും റോഡുകളിലെ അപകടങ്ങള്‍ക്കും ജീവഹാനിക്കും ഒരു പഞ്ഞവുമില്ല. മൊത്തം അപകടങ്ങളില്‍ 65 ശതമാനവും മരണങ്ങളില്‍ 50 ശതമാനവും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലെയ്ന്‍ ട്രാഫിക് ബോധവല്‍ക്കരണം ആരംഭിച്ചത്. കൊടുവള്ളിയില്‍ നടന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു.
ഇതിന്‍റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും തെരുവിലിറങ്ങി. കൊച്ചിയില്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് പരിശോധനകളും ബോധവല്‍ക്കരണ പരിപാടികളും നടത്തി. ബോധവല്‍ക്കരണ കാമ്ബയിനു ശേഷം റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.